കുട്ടിക്ക് പഠന വൈകല്യമുണ്ടായാൽ

കുട്ടികളിൽ പഠന പ്രശ്നമുണ്ടാകുന്ന ഒരു അവസ്ഥയാണ് പഠനവൈകല്യം. എല്ലാ പഠന പ്രശ്നങ്ങൾക്കും കാരണം പഠന വൈകല്യമല്ല. ശ്രദ്ധിക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക, യുക്തിപൂർവം ചിന്തിക്കുക, കണക്കുകൾ ചെയ്യുക തുടങ്ങിയവ ആർജിക്കുന്നതിലും ഉപയോഗിക്കുന്നതിലും പ്രകടമായ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കൂട്ടം ക്രമക്കേടുകൾക്ക് പൊതുവായി ഉപയോഗിക്കുന്ന പദമാണ് പഠന വൈകല്യം. കേന്ദ്രനാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തിലുള്ളപ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്നു എന്ന് അനുമാനിക്കപ്പെടുന്ന, ജീവിത കാലം മുഴുവൻ നിലനിൽക്കുന്ന ഈ ക്രമക്കേടുകൾ ഓരോ വ്യക്തിയിലും ജന്മനാ ഉണ്ടാകുന്നതാണ്. മൂന്നു മുതൽ അഞ്ചു ശതമാനം വരെ കുട്ടികളിൽപഠന വൈകല്യം കാണപ്പെടുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഠന വൈകല്യമുള്ള മിക്ക കുട്ടികളിലും ബുദ്ധി നിലവാരം ശരാശരിയോ ചിലപ്പോൾ അതിൽ കൂടുതലോ ആയിരിക്കും. പക്ഷെ അവർക്ക് വായനയിലും എഴുത്തിലും കണക്കു ചെയ്യുന്നതിലും ശ്രദ്ധിക്കുന്നതിലും ഓർക്കുന്നതിലുംവിവരങ്ങൾ ക്രമീകരിക്കുന്നതിലും പ്രയാസമുണ്ടായിരിക്കും, പഠന വൈകല്യം ചികിത്സിച്ചു ഭേദമാക്കാവുന്നതോവളരുന്നതിനനുസരിച്ചു കുറയുന്നതോ അല്ല. പക്ഷെ നാം മനസിലാക്കേണ്ട കാര്യം ഉചിതമായ പരിശീലനവും ഇടപെടലുകളും (interventions) കൊണ്ട് പഠനവൈകല്യമുള്ളകുട്ടികൾക്ക്സ്കൂളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതിനും തൃപ്തികരമായ ജീവിതം നയിക്കാനും കഴിയും എന്നതാണ്. പലപ്പോഴും സംഭവിക്കുന്നതാകട്ടെ കുട്ടിയുടെ പ്രശ്നമെന്താണെന്ന് മനസിലാക്കാതെ മാതാപിതാക്കളും അധ്യാപകരും അവരെ കുറ്റപ്പെടുത്തുന്നതു ശിക്ഷിക്കുന്നതുമാണ്.

 

 

വിവിധതരം പഠന വൈകല്യങ്ങൾ

പഠന വൈകല്യം എല്ലാവരിലും ഒരേ രീതിയിലാകണമെന്നില്ലപ്രകടമാകുന്നത്. വിവിധതരം പഠന വൈകല്യങ്ങൾ എങ്ങനെയൊക്കെ ആയിരിക്കും എന്ന് നോക്കാം

  • വിദ്യാഭ്യാസപരമായ കഴിവുകളിൽ ഉള്ള ക്രമക്കേടുകൾ
  • ഡിസ്‌ലക്സിയ: വായനയിലും വായിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നതിലുമുള്ളപ്രശ്നങ്ങൾ.
  • ഡിസ്ഗ്രാഫിയ:കൈയ്യക്ഷരത്തിലുള്ളപ്രശ്നങ്ങൾ അഥവാ എഴുതുന്ന കാര്യങ്ങൾ മറ്റുള്ളവര്‍ക്കോ സ്വമേധയായോ മനസ്സിലാക്കാനോ സ്വന്തം കൈയ്യക്ഷരം സ്വന്തമായി വായിക്കാനോ കഴിയാതിരിക്കുക.
  • ഡിസ്‌കാൽകുലിയ: കണക്കു ചെയ്യുന്നതിന് അല്ലെങ്കിൽ കണക്കു പഠിക്കുന്നതിനുള്ള പ്രശ്നങ്ങൾ

 

  • സംസാരത്തിലുംഭാഷയിലുമുള്ളക്രമക്കേടുകൾ
  • ഉച്ചാരണത്തിലുള്ള പ്രശ്നങ്ങൾ (Developmental Articulation Disorder): സംസാരിക്കുന്നതിലും ചില അക്ഷരങ്ങൾ ഉച്ചരിക്കുന്നതിലുമുള്ളപ്രശ്നങ്ങൾ
  • ഭാഷ പ്രകടമാക്കുന്നതിന്‍റെ വികസനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകള്‍ (Developmental Expressive Language Disorder): സംസാര ഭാഷയിലൂടെ ആശയ വിനിമയം നടത്തുന്നതിനും വാക്കുകളിലൂടെ പ്രകടമാക്കുന്നതിനുമുള്ളപ്രശ്നങ്ങൾ.
  • ഭാഷ ഗ്രഹിക്കുന്നതിനുള്ള വികസനത്തിലുള്ള ക്രമക്കേടുകൾ(Developmental Receptive Language Disorder):മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കുന്നതിലുള്ളപ്രശ്നങ്ങൾ

 

  • മറ്റു പഠന പ്രശ്നങ്ങൾ
  • കാഴ്ചയ്ക്ക് ഉണ്ടാകുന്ന ക്രമക്കേടുകൾ (Vision Processing Disorder): കണ്ണുകൊണ്ട് കാണുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിനും വ്യത്യസ്തമായ രൂപങ്ങളെയും വസ്തുക്കളെയും തിരിച്ചറിയുന്നതിനും ഒരു വസ്തുവിന്‍റെ ഭാഗങ്ങളെ തിരിച്ചറിയുന്നതിനും രണ്ടു വരികൾ തമ്മിലുള്ള അകലം തിരിച്ചറിയുന്നതിനുമുള്ളപ്രശ്നങ്ങൾ ഇവർക്കുണ്ടാകാം.
  • ഡിസ്പ്രോക്സിയ(Disproxia): ചലന ശേഷി വികസനത്തിലുള്ള ക്രമക്കേടുകളാണ് ഈ പ്രശ്നമുള്ളവരിൽ പ്രകടമാവുക. ഉദാഹരണം സൂഷ്മപേശീവികസനത്തിലുള്ള (Fine Motor Development) പ്രശ്നങ്ങൾ, ഉപകരണങ്ങൾ വിരലുകളോ കൈകളോ ഉപയോഗിച്ച് ചലിപ്പിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവ.
  • വാക്കുകൾ ഉപയോഗിച്ചല്ലാതെകാര്യങ്ങൾ മനസ്സിലാക്കുന്നതിലുള്ളക്രമക്കേടുകൾ (Nonverbal Learning Disorder):വാക്കുകൾ ഉപയോഗിച്ചുള്ള ആശയവിനിമയം മനസ്സിലാക്കാനുള്ള ക്രമക്കേടുകൾ മൂലം ഇവർക്ക്ഭാഷയിൽ പ്രാവിണ്യമുണ്ടെങ്കിലും ശരീര ഭാഷ മനസ്സിലാക്കുന്നതിനും സാമൂഹിക സൗഹൃദങ്ങളിൽ ഏർപ്പെടുന്നതിനുംപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പഠന വൈകല്യത്തിന്‍റെ പ്രാഥമിക ലക്ഷ്യങ്ങൾ

ബുദ്ധിയും ഭാവനശക്തിയും ഉണ്ടെന്നു മാതാപിതാക്കൾ വിശ്വസിക്കുന്ന കുട്ടികൾ സ്കൂളിൽ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ അവർ ആശ്ചര്യപ്പെടാറുണ്ട്. താഴ്ന്ന മാർക്ക് വാങ്ങുന്നതും കുട്ടിയുടെ പാഠനത്തെക്കുറിച്ചുള്ള അദ്ധ്യാപകരുടെ മോശം വിലയിരുത്തലുകളും അവരെ അതിശയിപ്പിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എപ്പോഴും പഠനവൈകല്യംകൊണ്ടാകണമെന്നില്ല. പഠന വൈകല്യം ഏഴുവയസ്സിനു ശേഷമേ നിര്‍ണയിക്കാനാകൂ എങ്കിലും ഇതിന്‍റെ ചില ലക്ഷണങ്ങൾ കുട്ടിക്കാലത്തു തന്നെ പ്രകടിപ്പിച്ചേക്കും. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ബുദ്ധി വികാസത്തിന്‍റെ നാഴികക്കല്ലുകളിലൂടെ കുട്ടി എങ്ങനെ കടന്നു പോകുന്നു എന്ന് ശ്രദ്ധിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടോഎന്നതിനെക്കുറിച്ചുംഒരേകദേശ രൂപം കിട്ടുന്നതായിരിക്കും. നഴ്സറിയിൽ പഠിക്കുന്ന കുട്ടിയിൽ കാണാൻ സാധ്യതയുള്ള പഠന വൈകല്യത്തിന്‍റെലക്ഷണങ്ങൾ താഴെപ്പറയുന്നതാണ്.

  • സംസാര ഭാഷ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ബുദ്ധിമുട്ട്.
  • ലളിതമായ നിർദ്ദേശങ്ങൾ പോലും മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്.
  • ഒരു വസ്തുവിന്‍റെയോ നിറത്തിന്‍റെയോ പേര് പറയാനുള്ള താമസം.
  • പുസ്തകങ്ങളിലും അത് പോലെയുള്ള വസ്തുക്കളിലുമുള്ളതാൽപര്യക്കുറവ്
  • നിറം കൊടുക്കുന്നതിനും വരയ്ക്കുന്നതിനും പകർത്തിയെഴുതുന്നതിനുമുള്ള ബുദ്ധിമുട്ട്
  • ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ബുദ്ധിമുട്ട്. (ഉദാ: ഒരു കഥ വായിച്ചു കൊടുക്കാൻ ശ്രമിച്ചാൽ അത് തീരുന്നതുവരെ ശ്രദ്ധിച്ചു കേട്ടിരിക്കാൻ കഴിയാതെ വരുക.)

 

പഠന വൈകല്യത്തിന് കാരണമായേക്കാവുന്ന ഘടകങ്ങൾ

തലച്ചോറിന്‍റെ ഏതെല്ലാം ഭാഗങ്ങളിലാണ് പഠന വൈകല്യത്തിന് കാരണമാകുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ളഗവേഷണങ്ങൾ കൂടുതൽ വിവരങ്ങൾ നമുക്ക് തന്നു കൊണ്ടിരിക്കുകയാണ്. പഠന വൈകല്യത്തിന് കാരണമായേക്കാവുന്ന തലച്ചോറിന്‍റെ ഘടനയിലുള്ള വ്യത്യാസങ്ങൾ പലകാരണങ്ങളിൽ നിന്ന് ഉടലെടുത്തേക്കാം.

 

  • ജനനത്തിനു മുൻപോഅല്ലെങ്കിൽ ജനന സമയത്തോ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ
  • അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ കുഞ്ഞിന്‍റെ തലച്ചോറിന് പല കാരണങ്ങളാൽ ക്ഷതമുണ്ടായേക്കാം.
  • ഗർഭിണിയായിരിക്കുമ്പോൾ ‘അമ്മ മദ്യം, പുകയില, മയക്കു മരുന്നുകൾ തുടങ്ങിയവ ഉപയോഗിക്കുന്നത്
  • ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടായഅസുഖങ്ങൾ
  • പോഷകാഹാരക്കുറവ്
  • കുഞ്ഞിന് ഭാരക്കുറവുണ്ടാകാൻ കാരണമാകുന്ന പൂർണവളർച്ച എത്തുംമുന്‍പുള്ള ജനനം.
  • ജനനസമയത് കുഞ്ഞിന്‍റെതലച്ചോറിൽ ഓക്സിജന്‍എത്തുന്നതിനും പിന്നീട് വേണ്ടത്ര ഗ്ളൂക്കോസ് എത്തുന്നതിനും കുറവ് സംഭവിക്കുക.

 

  • ശൈശവാവസ്ഥയിലോ കുട്ടിക്കാലത്തോ ഉണ്ടായ അസുഖങ്ങൾ/ക്ഷതങ്ങൾ
  • വീഴ്ചയിലോ അപകടത്തിന്‍റെതലച്ചോറിനുണ്ടാകുന്നക്ഷതങ്ങൾ
  • ജെന്നി
  • തലച്ചോറിലെ ട്യൂമർ
  • കേന്ദ്രനാഡീവ്യവസ്ഥയിലുണ്ടായ അണുബാധ
  • ദീർഘകാലം നീണ്ടു നിന്ന അസുഖങ്ങൾ

 

  • പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ
  • വായുവിലും മണ്ണിലും കെട്ടിടങ്ങളിലും വിഷാംശങ്ങളായ കറുത്തീയം, മെർക്കുറി എന്നിവയുടെ സാന്നിദ്ധ്യം
  • വീട്ടിലും സ്കൂളിലും ക്രിയാത്മകമായ പഠനാന്തരീക്ഷംഇല്ലാതിരിക്കുക(ഭാഷ വളരെക്കുറച്ച് ഉപയോഗിക്കുക, ഇന്ദ്രിയങ്ങൾക്ക്വളരെക്കുറച്ചു മാത്രം ഉത്തേജനം ലഭിക്കുക, തുടങ്ങിയവ).
  • മുകളില്‍ പറഞ്ഞ ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ള കുട്ടികളുടെ ബുദ്ധിവികാസംസമയാസമയം ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പംപ്രീസ്കൂളില്‍ പോകുമ്പോള്‍ കുട്ടിയ്ക്ക്പ്രായത്തിനനുസരിച്ച് വേണ്ടത്ര പഠന നിപുണതകള്‍ ഉണ്ട് എന്നും പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.പഠനവൈകല്യമുണ്ടായതിനുശേഷംഏത് ഘടകമാണ് ഒരു കുട്ടിയിൽ പഠനവൈകല്യം ഉണ്ടാക്കിയിരിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതില്‍ വലിയ പ്രയോജനമില്ല. അതുകൊണ്ടു തന്നെ കാരണം കണ്ടുപിടിക്കുന്നതിനേക്കാൾ നല്ലത് കുട്ടിയെ സഹായിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതാണ്.

 

പഠന വൈകല്യം എങ്ങനെ തിരിച്ചറിയാം

പഠന വൈകല്യം പലപ്പോഴും കണ്ടുപിടിക്കപ്പെടാതെ പോകാറുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട വളരെ സാധാരണയായി കുട്ടികളിൽ കാണപ്പെടുന്ന പഠന വൈകല്യത്തിന്‍റെലക്ഷണങ്ങൾതാഴെപറയുന്നവയാണ്.

  • കുട്ടിക്ക് നിർദ്ദേശങ്ങൾ മനസ്സിലാക്കാനും അനുസരിക്കാനുമുള്ള പ്രയാസം
  • കുട്ടിയോട് അപ്പോൾ പറഞ്ഞ കാര്യങ്ങൾ പോലും ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട്
  • വായന, എഴുത്ത്, ഉച്ചാരണം, കണക്കു ചെയ്യുക, ദൈനം ദിന സ്കൂൾ പ്രവർത്തികൾ ചെയ്യുക എന്നിവയിലുള്ള ബുദ്ധിമുട്ട്
  • വലത്-ഇടത് (Left & Right) തിരിച്ചറിയാനുള്ള പ്രയാസം
  • വാക്കുകൾ തിരിച്ചറിയുന്നതിനുള്ള ബുദ്ധിമുട്ടും അക്ഷരങ്ങളും സംഖ്യകളും വാക്കുകളും തിരിച്ചെഴുതാനുള്ള പ്രവണതയും (ഉദാ: 25നെ52 ആയും ‘on’എന്നതിനെ ‘no’എന്നും എഴുതുക)
  • ഗൃഹപാഠം ചെയ്യാൻ മടികാണിക്കുക, പുസ്തകങ്ങളും മറ്റു സാധനങ്ങളും നഷ്ട്ടപെടുത്തുക തുടങ്ങിയവ പഠനവൈകല്യംസ്ഥിതീകരിക്കാൻ വിവിധ ടെസ്റ്റുകൾ നിലവിലുണ്ട്. Corners’ Rating Scale, Grade Level Assessment Test എന്നിങ്ങനെയുള്ള ടെസ്റ്റുകൾ ഉപയോഗിച്ച് പഠന വൈകല്യം കണ്ടെത്താനാകും.

പഠനവൈകല്യമുള്ള കുട്ടികളുടെ പ്രശ്നങ്ങളിൽ ഹെൽത്ത്കെയർ കൗണ്‍സിലിങ്ങിന്‍റെ പ്രസക്തി.

പഠന വൈകല്യമുള്ള പല കുട്ടികളും വായിക്കുന്നതിനോ എഴുതുന്നതിനോ കണക്കു ചെയ്യുന്നതിനോ ബുദ്ധിമുട്ടുള്ളവരാണെങ്കിലും മറ്റു പല കാര്യങ്ങളിലും മിടുക്കരും യുക്തിപരമായിപ്രവർത്തിക്കുന്നവരുമായിരിക്കും. അദ്ധ്യാപകരും മാതാപിതാക്കളും അവരോട് കഠിന പ്രയത്നം ചെയ്യാൻ ആവശ്യപ്പെടുകയും അതിന് അവർ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നുണ്ടാകും. പലപ്പോഴും അവരുടെ പ്രശ്നമെന്താണെന്ന് മനസ്സിലാക്കാതെ ശാസിക്കാനും ശിക്ഷിക്കാനും കുറ്റപ്പെടുത്താനുമാകും സാധ്യത. എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ കഴിയാത്ത കുട്ടിയുംചെയ്യാത്ത കുട്ടിയും തമ്മിലുള്ള പ്രശ്നം അദ്ധ്യാപകരും രക്ഷിതാക്കളും മനസ്സിലാക്കണം. കുട്ടിയുടെ പ്രശ്നം പരിഹരിക്കാൻ യഥാസമയം വിദഗ്ധ ഉപദേശം സ്വീകരിക്കുകയാണ് വേണ്ടത്. ഇതിനായി ശിശുരോഗ വിദഗ്ധർ, ക്ലിനിക്കൽ ചൈൽഡ് ‍‍ഡെവലപ്മെന്‍റ് വിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ,സ്പെഷ്യൽ ട്രെയിനിംഗ് ലഭിച്ച അദ്ധ്യാപകർ തുടങ്ങിയവരുടെ സേവനം തേടാവുന്നതാണ്. കുട്ടിയുടെ പ്രശ്നമെന്താണെന്ന് കണ്ടുപിടിക്കുകയാണ് ആദ്യപടി.

പഠന വൈകല്യമുള്ള കുട്ടിക്ക് എന്തൊക്കെ ചെയ്യാനാകും എന്തൊക്കെ ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്നത് മനസ്സിലാക്കി അദ്ധ്യാപകരും രക്ഷിതാക്കളും അവരുടെ പഠനത്തിന് സഹായകരമായ പദ്ധതികൾ ആസൂത്രണം ചെയ്ത നടപ്പാക്കണം. ചെയ്തു തീർക്കേണ്ടകാര്യങ്ങൾ നിർവഹിക്കുന്നതിന് പ്രയാസം നേരിടുമ്പോൾ കുട്ടികളിൽ പെരുമാറ്റ പ്രശ്നങ്ങൾഉണ്ടാകാൻ സാധ്യതയുണ്ട്. രക്ഷിതാക്കളുടെ കുട്ടിയോടുള്ള സമീപനം എപ്പോഴും വ്യക്തവും സംക്ഷിപ്തവുമായ നിർദ്ദേശങ്ങൾ അടങ്ങിയതുമായിരിക്കണം. കുട്ടിയുടെ നല്ല പെരുമാറ്റങ്ങളെയും പ്രവർത്തികളെയും അംഗീകരിക്കുന്നത് കുട്ടിയിൽ ആത്മവിശ്വാസം വളർത്തുന്നതിന്സഹായകരമാകും.

പഠന വൈകല്യമുള്ള നല്ല ശതമാനം കുട്ടികൾക്കും ഭാഷ മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട് കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യക്തമായി എഴുതിയിട്ടില്ലാത്തവ വായിക്കുവാനും ശ്രദ്ധിച്ചു കേൾക്കാനുംനിർദ്ദേശങ്ങൾ അനുസരിക്കാനും അവർക്ക്പ്രയാസമുണ്ടായേക്കാം. അതിനാൽ അവർക്ക്നിർദ്ദേശങ്ങൾ നൽകുമ്പോൾ വളരെക്കുറച്ചുവാക്കുകൾ മാത്രം ഉപയോഗിക്കുന്നത് നന്നായിരിക്കും, വ്യക്തമായ നിർദ്ദേശങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

വീട്ടുകാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ കുട്ടികളെക്കൂടിഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഉദാഹരണമായി, ആഘോഷങ്ങൾ ആസൂത്രണം ചെയ്യുമ്പോഴോ, പൂന്തോട്ടം ഉണ്ടാക്കാൻ പരിപാടിയിടുമ്പോഴോ, ഷോപ്പിംഗിനു പോകുമ്പോഴോ ഒക്കെ എന്തൊക്കെ കാര്യങ്ങൾ ചെയ്തു, ഇനി എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പരിശോധിച്ചു കാര്യങ്ങൾ നടപ്പാക്കുന്നതിൽ കുട്ടികളെക്കൂടിഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങൾ അവരെ പ്രവർത്തികളിൽ ഉൾപ്പെടുന്നതിനുംസംയോജിച്ചു ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിനുമുള്ള കഴിവ് വളർത്തിയെടുക്കുന്നതിനുംസഹായകരമാകും.

പഠനവൈകല്യമുള്ളകുട്ടികൾക്ക് മറ്റുള്ളവരുടെ മുഖഭാവം, ആംഗ്യങ്ങൾ, ശബ്ദത്തിന്‍റെ ധ്വനി എന്നിവ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. മിക്ക കുട്ടികൾക്കുംസൂഷ്മമായകാര്യങ്ങൾ, അർത്ഥവ്യത്യാസങ്ങൾ, അനുമാനം, ദ്വയാർത്ഥപ്രയോഗങ്ങൾ മുതലായവ മനസ്സിലാക്കാൻ പ്രയാസമായിരിക്കും. ഇത് പലപ്പോഴും ഇവരെ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കാൻ സാധ്യതയേറെയാണ്. അതുകൊണ്ട് വിവിധ സാഹചര്യങ്ങളിൽ എന്ത് സംഭവിക്കാം എന്ന് മുൻകൂട്ടിക്കണ്ട്മാതാപിതാക്കൾ കുട്ടിക്ക് പരിശീലനം നൽകണം.വ്യക്തിബന്ധങ്ങൾ ശരിയായി നിലനിർത്തുന്നതിന്സഹായകരമാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ട സഹായവും ശിക്ഷണവും അവർക്ക്നൽകണം.

പഠനവൈകല്യമുള്ളകുട്ടിയിൽ ആത്മാഭിമാനംവളർത്തിയെടുക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം, തങ്ങൾക്ക് വളരെ പ്രയാസമുള്ള കാര്യങ്ങൾ മറ്റുള്ളവര്‍ ലാഘുവായി ചെയ്യുന്നത് പഠനവൈകല്യമുള്ളകുട്ടികളിൽ അപകർഷതാബോധം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അമിതമായ വിമർശനം കുട്ടിയുടെ അഭിമാനത്തെ തകർക്കുമെന്ന് നാം മനസ്സിലാക്കണം., കഴിയുന്നത്ര യാഥാർഥ്യവുമായിപൊരുത്തപ്പെട്ടു പോകാനുള്ള പരിശീലനവും നൽകുക. കുട്ടി എന്തെങ്കിലും നല്ല പ്രവർത്തികൾ ചെയ്യുമ്പോൾ വളരെ യാഥാർഥ്യത്തില്‍ അധിഷ്ഠിതമായ അംഗീകാരം നൽകിയും വളരെ ഉചിതമായി പ്രശംസിച്ചും മാതാപിതാക്കൾക്ക്കുട്ടികളിൽ നല്ല പെരുമാറ്റം വളർത്തിയെടുക്കുന്നതിനുംഅതുവഴിആത്മാഭിമാനംവളർത്തിയെടുക്കാനും കഴിയും. കുട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോൾ ചെറിയ സമ്മാനങ്ങൾ നൽകുന്നത്അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.

കുട്ടിക്ക് എന്തൊക്കെ കാര്യങ്ങൾ നന്നായി ചെയ്യാനാകും എന്ന് കണ്ടുപിടിച്ചു അവ വളർത്തിയെടുക്കേണ്ടതാണ്. കലാരംഗത്തോ, ശാസ്ത്രരംഗത്തോ, കമ്പ്യൂട്ടറിലോ, ഫോട്ടോഗ്രാഫിയിലോ മറ്റേതെങ്കിലും രംഗത്തോ കുട്ടി അഭിരുചി കാണിക്കുന്നുവെങ്കിൽ ആവശ്യമായ പിന്തുണ നൽകിയാൽ അതിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാൻ അവർക്ക് സാധിക്കും. ഇവയൊന്നും അവരുടെ വിദ്യാഭ്യാസപരമായ പ്രകടനങ്ങളിൽ അഭിമാനിക്കാൻ അവരെ സഹായിച്ചില്ലെങ്കിലും അവര്‍ക്ക് അവരെക്കുറിച്ചു നല്ല അഭിപ്രായം ഉണ്ടാക്കാൻ സഹായകരമാകും.

പഠനവൈകല്യമുള്ളകുട്ടികൾക്ക് തങ്ങൾ പലപ്പോഴും ധൈര്യക്കുറവുള്ളവരുംകഴിവുകുറവുള്ളവരും ആണെന്ന് തോന്നാറുണ്ട്. അവർ നിഷ്ക്രിയരായിരിക്കാൻ സാധ്യത ഉള്ളതുകൊണ്ട് അവരെ ക്രിയാത്മകരാക്കാൻ പൂർണമായുംപ്രവർത്തികളിൽ ഏർപ്പെടേണ്ടതാണ്, പഠനവൈകല്യമുള്ളകുട്ടികൾക്ക് എല്ലാ കാര്യങ്ങളും മാതപിതാക്കൾ ചെയ്തുകൊടുക്കാൻ പാടില്ല, കാരണം, അത് അവരെ സ്വന്തം കാലിൽ നില്‍ക്കാൻ പ്രാപ്തരാക്കുകയില്ല. കുട്ടികൾക്ക് എല്ലാ കാര്യങ്ങൾക്കും പരിഹാരം നല്കിക്കൊണ്ടിരിക്കുന്നതിനു പകരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. കുട്ടികളിൽ അറിയാനുള്ള ആഗ്രഹം വളർത്തിയെടുക്കുക വഴി അവരുടെ ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള കഴിവിനെ പരിപോഷിപ്പിക്കാനാകും. കുട്ടികളുടെ മനസ്സ് എല്ലാത്തിനെയും ചോദ്യം ചെയ്യുമ്പോൾ അവരുടെ പഠനപരവുംബുദ്ധിപരവുമായകഴിവുകൾ വികസിക്കുന്നതിന് സാധ്യത കൂടുന്നു എന്നോർക്കുക.

പഠനവൈകല്യമുള്ളകുട്ടികൾക്ക് ചില പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇത് ലഭിക്കുന്നതിന്  പഠനവൈകല്യമുണ്ട്എന്നുതെളിയിക്കുന്നഡിസബിലിറ്റിസർട്ടിഫിക്കറ്റ് അധികൃതരുടെ പക്കൽനിന്നുംവാങ്ങേണ്ടതാണ്. വിവിധ സംസ്ഥാന ഗവണ്മെന്‍റ്പരീക്ഷാബോർഡുകളും ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ററി എഡ്യൂക്കേഷനും (ICSE), സെന്‍റർ ബോർഡ് ഓഫ് സെക്കന്‍ററി എഡ്യൂക്കേഷനും (CBSE) പഠന വൈകല്യമുള്ള കുട്ടികൾക്ക് പരീക്ഷ എഴുതുവാൻ കൂടുതൽ സമയവും ഗ്രേസ്മാർക്കും, പരീക്ഷ എഴുതാൻ ആവശ്യമെങ്കിൽ ഒരു സഹായിയുടെ സേവനം നൽകാനും അനുവദിച്ചിട്ടുണ്ട്. സർവശിക്ഷാഅഭിയാനും പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്ക് ആവശ്യമായ വിദ്യാഭ്യാസപരമായ സഹായങ്ങൾ ഉറപ്പാക്കുന്നുണ്ട്.

ചുരുക്കത്തിൽ കുട്ടികളിലെ പഠന വൈകല്യം നേരത്തെ കണ്ടുപിടിക്കുകയും പ്രത്യേകവിലയിരുത്തലുകളിലൂടെ വേണ്ട ഇടപെടലുകൾ (interventions) നടത്തുകയും ചെയ്യേണ്ടതാണ്. കുട്ടിക്ക് നൽകുന്ന പ്രത്യേക പരിശീലനങ്ങൾ അവന്‍റെ/അവളുടെ പഠനവൈകല്യത്തിന്‍റെഉപവിഭാഗത്തിന്അനുയോജ്യമായതും പ്രത്യേക കഴിവുകൾ വികസിപ്പിക്കുന്നതിനും കുറവുകൾ നികത്തുന്നതിനുമുള്ള മാര്‍ഗങ്ങള്‍ഉൾക്കൊള്ളുന്നതുമായിരിക്കും. ഓർക്കുക, മറ്റേതെങ്കിലും അസുഖങ്ങളോടനുബന്ധിച്ചു (ഉദാ: ADHD) ഉണ്ടാകുന്നവയല്ലാത്ത ഒരു പഠനവൈകല്യത്തിനുംമരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ലഭ്യമല്ല. കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളോ, സ്വഭാവ പ്രശ്നങ്ങളോ, പെരുമാറ്റ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഒരു കൗൺസിലറുടെ സേവനം തേടുന്നത് നന്നായിരിക്കും.

‍ഡോ. എം.കെ.സി.നായര്‍

ഡോ. ലീന. എം.എല്‍



Leave a Reply