- October 14, 2020
- Posted by: Caring
- Category: Parenting
ഇത് പരീക്ഷാകാലമാണല്ലോ.കുട്ടികൾക്കുംമാതാപിതാക്കൾക്കും ഏറെ ടെൻഷനും ഉത്കണ്ഠയും പേടിയുമൊക്കെ വരാൻസാധ്യതയുള്ള ഒരു സമയമാണ് പരീക്ഷാ കാലം.പരീക്ഷാ പേടി തോന്നാത്തവർ ആരുമുണ്ടാകില്ല.പക്ഷെ അത് പരീക്ഷക്കു രണ്ടു ദിവസം മുൻപ് വന്നു ചോദ്യപേപ്പർ കിട്ടി അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ തീരുന്നതായിരിക്കും.ഇത് വളരെ സാധാരണയായി എല്ലാവർക്കും തോന്നുന്ന ഒരു വികാരമാണ്.എന്നാൽ വളരെ കുറച്ചു കുട്ടികളിൽ പരീക്ഷക്കുമാസങ്ങൾക്കുമുൻപ് തന്നെ അമിതമായ പേടി ഉണ്ടാകുകയും ഇത് നിയന്ത്രണാതീതമായതിനാൽ പഠിക്കാനും പരീക്ഷാ എഴുതാനും തന്നെ പറ്റാത്ത ഒരവസ്ഥസംജാതമാകുകയും ചെയ്തേക്കാം. ഇത് തീർച്ചയായും ഒരു മനഃശാസ്ത്രവിദഗ്ദ്ധന്‍റെ സഹായത്തോടെ കൈകാര്യം ചെയ്യണ്ട വിഷയമാണ്.എന്നാൽ സാധാരണ കുട്ടികളിൽ പരീക്ഷാ പേടി വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്ന് നോക്കാം.
പലപ്പോഴും പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്പരീക്ഷാ പേടിയിലേക്ക് നയിക്കുന്നത്.സാധാരണ ബുദ്ധിനിലവാരം ഉള്ള കുട്ടിക്ക് നല്ല പഠന നിലവാരം കാഴ്ചവെക്കാൻ ചിട്ടയായ പഠനരീതി ആവശ്യമാണ്.പരീക്ഷക്ക്രണ്ടോ മൂന്നോ ദിവസം മുൻപ് ഒരു വർഷംമുഴുവൻ പഠിച്ച പാഠഭാഗങ്ങൾ പഠിച്ചെടുക്കാൻ എത്ര ബുദ്ധിമാനായാലും സാധിക്കുകയില്ല.അതുകൊണ്ട്മാതാപിതാക്കൾ കുട്ടികളുടെ പഠനകാര്യത്തിൽ കൃത്യമായ ഒരുചിട്ട ഉണ്ടാക്കിയെടുക്കാൻഅധ്യയനവർഷത്തിന്‍റെആരംഭത്തിൽ തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കുട്ടിക്ക് പഠിക്കാനും കളിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള സമയം കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ കുട്ടിക്ക് ഊർജ്വസ്വലനായി പഠിക്കാൻ കഴിയൂ എന്ന് ഓർത്തുവേണം ഈ ചിട്ട ഉണ്ടാക്കിയെടുക്കേണ്ടത്.
കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുക
എല്ലാ കുട്ടികൾക്കും എല്ലാ വിഷയങ്ങളും ഒരുപോലെ പഠിച്ചെടുക്കാൻ കഴിഞ്ഞു എന്ന് വരില്ല. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയം പഠിക്കാൻ പൊതുവെ ആർക്കുംതാല്പര്യമുണ്ടാകില്ല.അതുകൊണ്ടു തന്നെ പലപ്പോഴും ഏറ്റവും കുറച്ചു പഠിക്കുന്നതും ആ വിഷയമായിരിക്കും.ഇത് പ്രശ്നം സങ്കീർണമാക്കാൻ മാത്രമേഉതകുകയുള്ളു.കുട്ടികൾക്ക് പ്രയാസമുള്ള വിഷയങ്ങൾ അവരെ വഴക്കു പറഞ്ഞും അടിച്ചുമൊക്കെ പഠിപ്പിക്കാനാണ് പലരക്ഷിതാക്കളും ശ്രമിക്കാറുള്ളത്.ഇത് ഗുണത്തേക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ.പല രക്ഷാകർത്താക്കളുടെയും പരാതിയാണ് “എല്ലാം പഠിപ്പിച്ചു വിട്ടാലും പരീക്ഷാപേപ്പറിൽ ഒന്നും കാണില്ല” എന്ന്. ഇതിനു കാരണം കുട്ടി താല്പര്യത്തോടെകാര്യങ്ങൾ മനസിലാക്കി പഠിക്കുന്നില്ല എന്നതാണ്. അതുകൊണ്ടുകുട്ടികൾക്ക് പ്രയാസമുള്ള വിഷയങ്ങൾ അവർക്കുതാല്പര്യം തോന്നുന്ന വിധത്തിൽ പഠിപ്പിക്കാൻ ശ്രമിക്കണം.
ഓരോ കുട്ടിക്കും അവരുടേതായ പഠനശൈലി ഉണ്ടായിരിക്കും.ചിലർ കണ്ടുപഠിക്കുന്നതിൽ ഉത്സുകരാകുമ്പോൾ (visual learners)മറ്റുചിലർക്ക്കേട്ടുപഠിക്കുന്നതാകും(auditorylearners) താല്പര്യം.മറ്റുചിലർക്കാകട്ടെചെയ്തുപഠിക്കുന്നതാകും (kinaesthetic learners) ഇഷ്ട്ടം.ചിലർക്ക്മുകളിൽ പറഞ്ഞ ഏതുരീതിയിൽ വേണമെങ്കിലും പഠിക്കാനാകും( mixed learners).ഇക്കൂട്ടർക്ക് പഠനം പൊതുവെ പ്രയാസ രഹിതമായിരിക്കും. മറ്റുള്ളവർക്ക്അവരവരുടെപഠനശൈലി അനുസരിച്ചു പഠിക്കാനുള്ള രീതികൾ അവലംബിക്കുന്നത് പഠനം എളുപ്പമാക്കാൻ സഹായകരമാകും ഉദാഹരണത്തിന് കേട്ടുപഠിക്കാൻ താല്പര്യമുള്ള ഒരു കുട്ടിക്ക് കഴിവതും ശാന്തമായ ഒരന്തരീക്ഷത്തിലിരുന്നു ഉറക്കെ വായിച്ചുപഠിക്കുന്നതും,കൂട്ടുകാരുമായി ചർച്ചചെയ്തു പഠിക്കുന്നതും,പാഠഭാഗങ്ങൾ ടേപ്പ് ചെയ്തു അത് കേട്ട് പഠിക്കുന്നതുമൊക്കെകൂടുതൽ ഗുണം ചെയ്‌തേക്കും.കണ്ടുപഠിക്കുന്നതിൽ താല്പര്യമുള്ള കുട്ടിക്ക് പാഠഭാഗങ്ങൾ പട്ടികകളായും (list table)ചിത്രങ്ങളായും(diagrams) മാറ്റി പഠിക്കുന്നതും,പ്രധനപ്പെട്ടഭാഗങ്ങൾ അടിവരയിട്ടോ നിറം കൊടുത്തോ വയ്ക്കുന്നതും പാഠഭാഗങ്ങൾ എഴുതി പഠിക്കുന്നതും ഓർത്തുവെക്കേണ്ട പ്രധാന ഭാഗങ്ങൾ ചാർട്ട്പേപ്പറിൽ രേഖപ്പെടുത്തി മുറിയിൽ കാണുന്ന വിധത്തിൽ ഒട്ടിച്ചുവെക്കുന്നതുമൊക്കെപ്രയോജനപ്രദമാകും.കാര്യങ്ങൾ ചലനങ്ങളിലൂടെ ചെയ്തു പഠിക്കാൻ താല്പര്യമുള്ളവർ നടന്നു പഠിക്കുന്നതും ആശയങ്ങൾ സുഹൃത്തുക്കളുമായിചർച്ചചെയ്തുംപ്രയോഗികമായി ചെയ്തു നോക്കാവുന്ന വിഷയങ്ങൾ ചെയ്തു നോക്കിയും പാഠ്യഭാഗങ്ങളുടെരേഖാചിത്രങ്ങൾ വരച്ചും പഠിക്കാവുന്നതാണ്.ഏതു തരം പഠന ശൈലിയുള്ളവർക്കുംതങ്ങൾക്കു ഏറ്റവും അനുയോജ്യമായ പഠനരീതി ഏതെന്നു കണ്ടെത്തി പഠിക്കുന്നത് പഠനം കൂടുതൽ സുഗമവും ആസ്വാദ്യകരവുമാക്കും.
പഠനസമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം?
പരീക്ഷാ പേടി ഒഴിവാക്കണമെങ്കിൽ പഠനസമയം ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതി നേരത്തെ തന്നെ ആസൂത്രണം ചെയ്യണം.“ഒന്നിനും സമയം തികയുന്നില്ല”എന്ന പരാതി നാം സ്ഥിരം കേൾക്കാറുള്ളഒന്നാണ്.എന്ത് കാര്യവും നാം മുൻകൂട്ടി ആസൂത്രണം ചെയ്ത്,കഴിവതും അതിൽനിന്നു മാറാൻ ശ്രമിക്കാതെ നടപ്പാക്കിയെടുക്കാൻ ശ്രമിച്ചാൽ നാം വിചാരിച്ചപോലെ ആ കാര്യം നടപ്പാക്കാനാകും.ആസൂത്രണം ചെയ്യുന്നതിൽ നിന്നു ചിലപ്പോഴൊക്കെമാറേണ്ടിവന്നേക്കുമെങ്കിലും ഇത് പഠനത്തിന് മാത്രമല്ല,മറ്റു പ്രവർത്തികൾക്കും സമയം കണ്ടെത്താൻ സഹായകരമാകും.എത്ര സമയം പഠിക്കണംഎന്നത് ഓരോ കുട്ടിക്കും വ്യത്യസ്തമായേക്കാം. പഠനത്തിന് മാത്രമല്ല, കുട്ടികൾക്ക് കളിക്കാനും മറ്റു വിനോദത്തിനുമൊക്കെ സമയം കണ്ടെത്താൻ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയുള്ള ആസൂത്രണം ഉചിതമാകും.സമയം ഫലപ്രദമായി വിനിയോഗിക്കാൻ താഴെ പറയുന്ന നിർദേശങ്ങൾ സഹായകരമായേക്കും;
- വിശദമായ ഒരു സമയപട്ടികതയ്യാറാക്കുകഃപഠിക്കാനെത്രവിഷയമുണ്ടെന്നതിനനുസരിച്ച് പഠനത്തിനായി ചിലവഴിക്കാൻ കിട്ടുന്ന സമയം ക്രമീകരിക്കുക.രാവിലെ നേരത്തേഉണരുന്നവരാണെങ്കിൽ സ്ക്കൂളിൽ പോകുന്നതിനു മുൻപ് എത്ര സമയം രാവിലെ പഠിക്കാൻ കിട്ടും എന്ന് നോക്കുക. രാവിലെ വൈകി ഉണരുന്നവരാണെങ്കിൽ രാത്രി എത്ര സമയം പഠിക്കാൻ പഠിക്കാൻ കിട്ടും എന്ന് കണക്കാക്കി പ്ലാൻ ചെയ്യുക. എന്തു തന്നെ ആയാലും ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കുന്നത് നന്നായിരിക്കും. ഹോം വർക്ക് ചെയ്യുന്നതിനും പാഠഭാഗങ്ങൾ പഠിക്കുന്നതിനുമൊക്കെ സമയം ക്രമീകരിക്കുന്നതോടൊപ്പം കളിക്കുന്നതിനും ടി വി കാണുന്നതിനും സമയം നീക്കി വെയ്ക്കണം. 7-8 മണിക്കൂറെങ്കിലും കുട്ടികൾ ഉറങ്ങുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതെല്ലാം മനസ്സിൽ വെച്ച് നടപ്പാക്കാനാകുന്ന രീതിയിലുള്ള ടൈംടേബിൾ തയ്യാറാക്കുന്നതിലൂടെപഠനം കൂടുതൽ മെച്ചപ്പെടുത്താനാകും. അവിചാരിതമായ കാരണങ്ങളാൽ ചില ദിവസങ്ങളിൽ ഇത് പാലിക്കാൻ കഴിയാതെ വന്നേക്കാം. അപ്പോൾ ആ ദിവസം മാറ്റി വെച്ച കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി അടുത്ത ദിവസത്തെ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ ശ്രമിക്കുക. കഴിയുന്നില്ലെങ്കിൽ അവധി ദിവസങ്ങളിൽ ആ ഭാഗങ്ങൾ പഠിക്കാൻ ശ്രമിക്കുക. ചുരുക്കത്തിൽ അന്നന്നുള്ളപാഠഭാഗങ്ങൾ പഠിക്കാൻ നടപ്പാക്കാനാകുന്ന തരത്തിലുള്ള സമയപട്ടിക തയ്യാറാക്കി പാലിക്കുവാൻ ശ്രദ്ധിക്കുക.
- ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനാക്രമത്തിൽ ആസൂത്രണം ചെയ്യുകഃ പുതിയ വിഷയങ്ങൾക്കും പഠിക്കാൻ പ്രയാസം തോന്നുന്ന വിഷയങ്ങൾക്കുംകൂടുതൽ സമയം കണ്ടെത്തുക. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അവസാനം പഠിക്കാമെന്നു വിചാരിച്ച് മാറ്റിവെയ്ക്കാതിരിക്കുക. ഏറ്റവും ‘ഫ്രഷ്’ ആയിരിക്കുന്ന സമയം വേണം പ്രയാസമുള്ള വിഷയം പഠിക്കാനായി തിരഞ്ഞെടുക്കേണ്ടത്. പരീക്ഷാസമയങ്ങളിൽ പ്രത്യേകം ടൈംടേബിൾ ഉണ്ടാക്കി പഠിക്കാൻ ശ്രദ്ധിക്കുക. പരീക്ഷാതിയ്യതി വന്നു കഴിഞ്ഞാൽ പരീക്ഷാടൈംടേബിൾ അനുസരിച്ച് ഒരു പഠനസമയപട്ടിക തയ്യാറാക്കുക. ഏതെങ്കിലും പരീക്ഷ ഇടയ്ക്കു വെച്ച് മാറ്റിയാൽ അതിനനുസരിച്ച് വീണ്ടും പഠനം ക്രമീകരിക്കുക.
- പ്രലോഭനങ്ങളെ കൈകാര്യം ചെയ്യാൻ കുട്ടികളെ ശീലിപ്പിക്കുകഃജീവിതത്തിൽ പലപ്പോഴും പല വിധ പ്രലോഭനങ്ങൾ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന്തടസ്സമുണ്ടാക്കിയേക്കാം. ഉദാഃ ടി.വി, മൊബൈൽഫോൺ, സോഷ്യൽമീഡിയ തുടങ്ങിയവ. ഇവയ്ക്കൊക്കെ കുറച്ചു സമയം നൽകി കൃത്യമായി പ്രധാന കാര്യങ്ങളിലേയ്ക്ക് തിരിച്ചു വരാനുള്ള ഒരു പരിശീലനം ആദ്യമേ തന്നെ കുട്ടികൾക്ക്നൽകണം. ഇതിനൊക്കെ‘adict’ ആയതിനു ശേഷം അതിൽ നിന്ന് മാറാൻ വളരെ പ്രയാസമായിരിക്കും. പഠനത്തിന് മുൻതൂക്കംനൽകിക്കൊണ്ട്അൽപസ്വൽപം വ്യതിയാനങ്ങളൊക്കെ ഒഴിച്ചു കൂടാനാകാത്ത സന്ദർഭങ്ങളിൽ വരുത്തുന്നതു കൊണ്ട് പ്രശ്നമില്ല. പക്ഷേസ്ഥിരമായി മാറ്റം വരുത്തുന്നത് പഠിക്കാനുള്ള പാഠഭാഗങ്ങൾ കുന്നു കൂടുന്നതിന് കാരണമാകും എന്ന് കുട്ടികളെ ഓർമ്മിപ്പിക്കുക. പഠനവുമായി ബന്ധപ്പെട്ട് ചെയ്തു തീർക്കാനുള്ളകാര്യങ്ങൾ ചെയ്തതിനു ശേഷം ഇത്തരം കാര്യങ്ങളിലേയ്ക്ക് തിരിയാനുള്ള ഒരു ശീലം ആദ്യമേ തന്നെ കുട്ടികളിൽ വളർത്തിയെടുക്കാൻ ശ്രദ്ധിക്കുക.
- പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി കൊടുക്കുകഃകുട്ടികൾ പഠിക്കുന്ന സമയത്ത് അവരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ കഴിവതും ഒഴിവാക്കുക. ഉച്ചത്തിൽ ടി.വിയും അതു പോലെ കുട്ടികളെ ആകർഷിക്കുന്ന മറ്റു ശബ്ദങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു സ്ഥലം കുട്ടികളുടെ പഠനത്തിനായി ഒരുക്കി കൊടുക്കുക.
- പഠനത്തിനിടയിൽ കൃത്യമായ ഇടവേളകൾ നൽകുകഃ 30-45 മിനിട്ടിലേറെതുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികൾക്ക് ബുദ്ധിമുട്ടായിരിക്കും.അതു കൊണ്ടു തന്നെ പഠനസമയ പട്ടിക തയ്യാറാക്കുമ്പോൾ തന്നെ ചെറിയ ഇടവേളകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ഇടവേളകളിൽ ടി.വിയുടേയും സോഷ്യൽ മീഡിയയുടേയുംമുന്നിൽ ഇരിക്കുന്നത് നന്നാവില്ല. കാരണം നിശ്ചിത സമയത്തിനുള്ളിൽ അതിന്‍റെ മുൻപിൽ നിന്ന് മാറാൻ ബുദ്ധിമുട്ടായിരിക്കും.
ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം?
പഠനത്തിൽ മാത്രമല്ല, ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിജയിക്കാൻ ശ്രദ്ധാപൂർവ്വമായപ്രവർത്തികൾ അനിവാര്യമാണ്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കുകഃ
1 .ശരിയായ ഉറക്കം :കുട്ടികൾ 7-8 മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്നു ഉറപ്പു വരുത്തുക.ആവശ്യത്തിന് ഉറങ്ങി ഫ്രഷായിട്ടു ഉണരുന്ന ഒരാൾക്ക്കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. തലച്ചോറിന് ആവശ്യത്തിന് വിശ്രമം നൽകുന്നതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എളുപ്പമായിത്തീരും. ദിവസവും ഒരേസമയത്തു ഉറങ്ങുന്നതും ഉണരുന്നതും തലച്ചോറിന്‍റെപ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിനു സഹായകരമാകും.
2 .പതിവായ വ്യയാമം:തലച്ചോറിന്‍റെപ്രവർത്തനത്തിന്രക്തത്തിൽനിന്നുംപോഷകങ്ങൾ സ്വീകരിക്കും വ്യയാമം തലച്ചോറിലേക്കുള്ള രക്തയോട്ടംവർധിപ്പിക്കുന്നതിലൂടെകൂടുതൽ പോഷകങ്ങൾ ലഭ്യമാക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യും.കുട്ടികൾക്ക്ഓടിച്ചാടികളിക്കാനുംസൈക്കിൾ ചവിട്ടാനുമൊക്കെ ദിവസവും സമയം മാറ്റിവെക്കണം.
3 .താല്പര്യത്തോടെ പഠിക്കാൻ ശീലിപ്പിക്കുക:ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ പഠിക്കുന്നത് മാതാപിതാക്കളുടെ സന്തോഷത്തിനുവേണ്ടിയാണ് എന്നൊരു തോന്നൽ പല കുട്ടികളിലിലും ഉണ്ടാകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .കാരണം പഠനകാര്യങ്ങൾ വരുമ്പോഴാണ് കുട്ടിക്ക് ഏറ്റവും കൂടുതൽ വഴക്കും അടിയുമൊക്കെ കിട്ടുന്നത്. മാർക്കുകുറഞ്ഞാൽ അമ്മയ്ക്ക് സങ്കടമാകുമല്ലോ എന്ന ചിന്തയാണ് പല കുട്ടികളെയും അലട്ടാറുള്ളത് .ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ പഠനം സന്തോഷപ്രദമായഒരനുഭവമാക്കിയെടുക്കാനായാൽ കുട്ടികൾ താല്പര്യത്തോടെ പഠിക്കും.
4 .കുട്ടികൾ പോഷകാഹാരംകഴിക്കുന്നുണ്ടെന്നും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നില്ല എന്നും ഉറപ്പാക്കുക: ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു സഹായകരമാകുന്ന പല കാര്യങ്ങളിൽ ഒന്നാണ് ശരിയായ ഭക്ഷണ രീതി കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്നത്. ഇന്ന് കുട്ടികൾക്കേറ്റവുംഇഷ്ട്ടം ‘junk food’ഇനത്തിൽ പെടുന്ന ഭക്ഷണസാധനങ്ങളാണല്ലോ. ഇവയൊന്നും കുട്ടിയുടെ ശരിയായ പോഷണത്തിനുസഹായകരമാകില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷെ നാമെല്ലാം നമ്മുടെ കുട്ടികൾക്ക് ഇത്തരം സാധനങ്ങൾ ഇഷ്ട്ടാനുസരണം ലഭ്യമാക്കുന്നു.ഇവ ശരീരത്തിനാവശ്യമുള്ളപോഷകങ്ങൾ നൽകുന്നില്ലെന്ന് മാത്രമല്ല കുട്ടികളെ പൊണ്ണത്തടിയന്മാരാക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.ഇത്തരം സാധനങ്ങൾ അമിതമായി ഉപയോഗിക്കുന്നവരിൽ വിറ്റാമിന്‍റെയുംമിനറലുകളുടെയും കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട് ..ഇതുപോലെ തന്നെ നമ്മുടെ കുട്ടികളിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ശീലമാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത് .രാവിലെ വളരെ നേരത്തെ സ്കൂളിൽ പോകേണ്ടി വരുന്ന കുട്ടികളിലും ട്യൂഷന് പോകുന്ന കുട്ടികളിലുമൊക്കെയാണ് ഇത് കൂടുതൽ കണ്ടു വരുന്നത്. പക്ഷെ ഓർക്കുക പ്രഭാത ഭക്ഷണം തലച്ചോറിന്‍റെ ഭക്ഷണമാണ്. രാത്രി ഭക്ഷണത്തിനുശേഷം 8 മണിക്കൂറിലേറെ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറയും. ഇത് തലച്ചോറിന്‍റെപ്രവർത്തനത്തെ കുറച്ചു മന്ദീഭവിപ്പിക്കും. പ്രഭാതഭക്ഷണംകഴിക്കുന്നതിലൂടെ ഈ കുറവ് പരിഹരിക്കപ്പെടുകയും തലച്ചോറ്കൂടുതൽ പ്രവർത്തനോന്മുഖമാകുകയും ചെയ്യും. പല കുട്ടികളും സമയം കിട്ടുന്നില്ല എന്ന് പറഞ്ഞാണ് പ്രഭാതഭക്ഷണം ഒഴിവാക്കി സ്കൂളിൽ പോകുന്നത്. ഇതിലൂടെ സ്വന്തം പ്രവർത്തനക്ഷമതയും ശ്രദ്ധയും കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ പെട്ടന്ന് മനസിലാക്കുന്ന പ്രക്രിയക്ക്തടസ്സമാകുമെന്നുംകുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ രക്ഷിതാക്കൾക്ക് കഴിയണം
5 ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വ്യായാമ മുറകൾ കുട്ടികളെ പരിശീലിപ്പിക്കുക: ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു സഹായകരമാകുന്ന യോഗ പോലുള്ള വ്യയാമമുറകൾ കുട്ടികളെ പരിശീലിപ്പിക്കുന്നത്നന്നായിരിക്കും .
പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ
കുട്ടികളിൽ പരീക്ഷാ പേടി പല കാരണങ്ങൾ കൊണ്ടുണ്ടാകുമെങ്കിലും ഒരു പ്രധാന കാരണം താൻ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്ന ആത്മവിശ്വാസമില്ലായ്മയാണ്.ആത്മവിശ്വാസമുണ്ടാകണമെങ്കിൽ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകൾ വളരെ നേരത്തെ തന്നെ തുടങ്ങണം.പരീക്ഷക്കുഏതാനുംദിവസങ്ങൾക്കുമുൻപ് മാത്രം പഠിച്ചുതുടങ്ങുമ്പോൾ എല്ലാം കൂടി ഉൾക്കൊള്ളാനാകാത്തസാഹചര്യങ്ങളിലാണ് പലരിലും പരീക്ഷാ പേടി തലപൊക്കി തുടങ്ങുന്നത്.പരീക്ഷകളെ ധൈര്യമായി അഭിമുഖീകരിക്കാൻ ആദ്യം ചെയ്യേണ്ടത് ഏതു തരത്തിലാണോപരീക്ഷക്ക്ചോദ്യങ്ങൾ വരുന്നത് അത് മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ പഠനസമയത്തുതന്നെ ചെയ്യുന്നത് പരീക്ഷയെ സന്തോഷപൂർവംഅഭിമുഖീകരിക്കുന്നതിനു കുട്ടിയെ പ്രാപ്തയാക്കുംസാധാരണഗതിയിൽ പരീക്ഷക്ക് കുറച്ചു multiple choice questions ഉണ്ടാകും, short answer questions ഉണ്ടാകും, essay questions ഉം ഉണ്ടായിരിക്കും.ഓരോ ചോദ്യത്തിനും ഉത്തരമെഴുതാനുള്ള സമയംകണക്കാക്കിയായിരിക്കുംപരീക്ഷ സമയം നിശ്ചയിച്ചിരിക്കുന്നത്.അതുകൊണ്ടു തന്നെ നിശ്ചിത സമയത്തിനുള്ളിൽ ഇവ എഴുതി തീർക്കാനുള്ള പരിശീലനം കുട്ടികൾക്ക്നൽകണം.പലകുട്ടികളുംmultiple choice ചോദ്യങ്ങൾ താരതമ്യേനഎളുപ്പമുള്ളവയായിട്ടാണ് കാണുന്നത്. തന്നിരിക്കുന്ന ഉത്തരങ്ങളിൽ ഒരെണ്ണം ശരിയാണെന്നു ഉറപ്പുണ്ടെങ്കിലും അത് കണ്ടെത്തുന്നത് അത്ര നിസ്സാരമായി എടുക്കരുത്.പഠിക്കുന്ന സമയത്തു തന്നെ ഈ വിധത്തിൽ ചോദിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ഓരോ പാഠഭാഗങ്ങൾക്കും ഉണ്ടാക്കി വെക്കണം.ക്ലാസ്സിൽ അധ്യാപകർ ഊന്നൽ നൽകി പഠിപ്പിക്കുന്ന ഭാഗങ്ങൾ പ്രത്യേകം നോട്ട് ചെയ്തു വെയ്ക്കാൻ കുട്ടിയെ പരിശീലിപ്പിക്കണം.പാഠഭാഗത്തു ഒരു പുതിയ വാക്കോ നിർവ്വചനമോഉണ്ടെങ്കിൽ അത് പ്രത്യേകം മനസിലാക്കി പഠിക്കണം.ഇത്തരം ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ ആദ്യം ചെയ്യേണ്ടത് ചോദ്യത്തിന് താഴെയുള്ള ഉത്തരങ്ങളുടെ ‘options’ മറച്ചുവെച്ചിട്ടു ചോദ്യം വായിക്കുക.ഉത്തരം ആലോചിച്ചതിനു ശേഷം താഴെ കൊടുത്തിട്ടുള്ള ഉത്തരങ്ങൾ നോക്കിയാൽ ശരിയുത്തരം പെട്ടന്ന് കണ്ടെത്താനാകും.ഇത്തരം ചോദ്യങ്ങൾക്കു ഉത്തരമെഴുതാൻ വളരെ കുറച്ചു സമയം മാത്രമേ കിട്ടുകയുള്ളു എന്നതിനാൽ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടു തോന്നിയാൽ അതിനു വേണ്ടി കൂടുതൽ സമയംചിലവഴിക്കാതെ അടുത്ത ചോദ്യത്തിലേക്ക് പോകുന്നതാകും ഉത്തമം. എല്ലാ ഉത്തരങ്ങളും എഴുതിയ ശേഷം ബുദ്ധിമുട്ടുള്ളവ ആലോചിച്ചു എഴുതാൻ സമയം കണ്ടെത്താൻ കുട്ടികളെ ശീലിപ്പിക്കുക.
ഇനി short answer questions-നു എങ്ങനെ ഉത്തരമെഴുതണമെന്നു നോക്കാം. ഇത്തരം ചോദ്യങ്ങൾക്കു1മാർക്കുമുതൽ 5മാർക്കു വരെ ഉണ്ടാകും.മാർക്കിനനുസരിച്ചുവേണം എത്ര മാത്രം എഴുതണമെന്നു തീരുമാനിക്കേണ്ടത്.ഒരുമാർക്കിനുള്ളചോദ്യമാണെങ്കിൽ ഒന്നോ രണ്ടോ വാക്യത്തിൽ കൂടുതൽ എഴുതേണ്ട ആവശ്യമില്ല.2 -3മാർക്കു വരെയുള്ള ചോദ്യങ്ങൾക്കു അര പേജുവരെ ഉത്തരമെഴുതാം.5മാർക്കിനുള്ളചോദ്യങ്ങൾക്കു1-11/2പേജുവരെ ഉത്തരമെഴുതാം.പലകുട്ടികളും5മാർക്കുവരെയുള്ളചോദ്യങ്ങൾക്കുessayചോദ്യങ്ങൾ പോലെ ഉത്തരമെഴുതി അവസാനം എഴുതാൻ സമയം കിട്ടിയില്ല എന്ന് പറഞ്ഞു കരയാറുണ്ട്.ഇതിനു കാരണമാകുന്നത് വിവിധതരം ചോദ്യങ്ങൾക്കു എങ്ങനെ ഉത്തരമെഴുതണമെന്ന ധാരണയില്ലായ്മയാണ്.ചുരുക്കത്തിൽ ഒരു മാർക്കിനുള്ളചോദ്യത്തിൽ ഒരു പോയിന്‍റ്ഉണ്ടെങ്കിൽ അഞ്ചുമാർക്കിനുള്ളചോദ്യത്തിൽ അഞ്ചുപോയിന്‍റെങ്കിലും എഴുതിയിട്ടുണ്ടെന്നു ഉറപ്പാക്കി എഴുതാനുള്ള പരിശീലനമാണ് കുട്ടിക്ക് നൽകേണ്ടത്.
Essay ചോദ്യങ്ങൾ പലപ്പോഴും ഏറ്റവും അവസാനമായിരിക്കും കാണപ്പെടുക.സമയം ആലോചിച്ചു ക്രമപ്പെടുത്തി പരീക്ഷയെഴുതിയില്ലെങ്കിൽ ഏറ്റവും കൂടുതൽ മാർക്കു കൊടുത്തിട്ടുള്ള ഇത്തരം ചോദ്യങ്ങൾക്കു തൃപ്തികരമായി ഉത്തരമെഴുതാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിലൂടെ കടന്നു പോകാത്തവർ ചുരുക്കമായിരിക്കും.ഇത്തരം ചോദ്യങ്ങൾക്ക് വെറുതെ കുറെ കാര്യങ്ങൾ വലിച്ചുവാരിഎഴുതുകയല്ല വേണ്ടത് ഉത്തരത്തിനു ഒരു ആമുഖം (introduction)ഉണ്ടായിരിക്കണം.അതിനു ശേഷം 4-5 ഖണ്ഡിക (paragraph)എങ്കിലും ഉണ്ടാകണം.ഓരോ ഖണ്ഡികയിലും ഓരോ പ്രധാന ആശയമെങ്കിലും അടിവരയിട്ടു എഴുതണം.അവസാനം ഉപസംഹാരവും (conclusion )ഉണ്ടായിരിക്കണം. സാധാരണ ഗതിയിൽ ഉപന്യാസത്തിനു മൂന്ന് പേജ് ഉണ്ടായിരിക്കണം.വളരെയധികം പേജുകൾ എഴുതി കൂട്ടുന്നതിലല്ല കാര്യം, എഴുതുന്നത് ശാസ്ത്രീയമായി എഴുതാൻ കുട്ടികളെ പരിശീലിപ്പിക്കുക. ഇത്തരം ചോദ്യങ്ങൾക്ക് സമയബന്ധിതമായി ഉത്തരമെഴുതാൻ കുട്ടികളെ തയ്യാറെടുപ്പിക്കണം. ചില വിദ്യാർത്ഥികൾ ചോദിക്കാറുണ്ട് ഉപന്യാസത്തിനു സമയം തികയാതെ വന്നാൽ പോയിന്‍റുൾ മാത്രമെഴുതിയാൽ മതിയോ എന്ന്. പോരാ എന്നാണ് ഉത്തരമെങ്കിലും, ഓർക്കുകഒന്നുമെഴുതാതെ ഒരു ചോദ്യം വിട്ടുകളയുന്നതിലുംഭേദമാണ്ശരിയായ പോയിന്‍റുകളെങ്കിലും എഴുതുന്നത്.
പരീക്ഷാ പേടി ഒഴിവാക്കുന്നതിൽ ഹെൽത്ത്കെയർ കൗണ്സിലിംഗിന്‍റെപ്രസക്തി
പരീക്ഷാ പേടി കുട്ടികളിൽ പലവിധത്തിൽ പ്രകടമാകാറുണ്ട്.ചിലർക്ക് ഇത് അമിതമാകുമ്പോൾ നിയന്ത്രണാതീതമായ ടെൻഷൻ, ഉത്കണ്ഠ,ഭയം എന്നിവ അനുഭവപ്പെടുകയും പഠിച്ചതെല്ലാം മറന്നു പോയതായി തോന്നുകയും ചെയ്യാറുണ്ട്.മറ്റു ചിലർക്ക്പരീക്ഷാ പേടി കൂടിയിട്ട് ഉണ്ണാനും ഉറങ്ങാനും പറ്റാത്ത അവസ്ഥ സംജാതമായേക്കാം. വേറെചിലർക്കാകട്ടെ നെഞ്ചിടിപ്പ് വർധിക്കുക,തൊണ്ട വറ്റി വരണ്ടു പോകുക,ശ്വാസഗതിവർധിക്കുക,വിയർക്കുക,കൈകാലുകൾ തണുക്കുക,കൂടെകൂടെമൂത്രമൊഴിക്കാൻ തോന്നുക,വയറിളക്കം,ഛർദി,ഓക്കാനം,തലവേദനഉണ്ടാകുക തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഉണ്ടായേക്കാം.ഇതു മൂലം പരീക്ഷ എഴുതാൻ തന്നെ സാധ്യമാകാത്ത അവസ്ഥയും വിരളമല്ല. ഇവർക്ക് ഈ അവസ്ഥയിൽ കൌൺസലിംഗുംചിലപ്പോഴെങ്കിലുംമരുന്നുപയോഗിച്ചുള്ള ചികിത്സയും ആവശ്യമായി വന്നേക്കാം. പക്ഷേ നാം മനസ്സിലാക്കേണ്ടത് കുട്ടികൾക്ക് എന്തു കൊണ്ട് ഈ അവസ്ഥ ഉണ്ടായി എന്ന് തിരിച്ചറിഞ്ഞ് അദ്ധ്യയനവർഷാരംഭംമുതൽ തന്നെ ചിട്ടയായ, ആരോഗ്യകരമായ ഒരു പഠനരീതി ഉണ്ടാക്കിയെടുത്ത് അത് പ്രാവർത്തികമാക്കിസന്തോഷപൂർവ്വംആത്മവിശ്വസത്തോടെ പരീക്ഷയെ നേരിടാനുള്ള പ്രാപ്തി ഉണ്ടാക്കിയെടുക്കേണ്ടത് എങ്ങനെ എന്നാണ്. അതിന് താഴെ പറയുന്ന പത്ത് കൽപനകൾ കുട്ടികളെ പരിശീലിപ്പിക്കുക.
- കുട്ടികൾക്ക് പ്രായത്തിനും പഠിക്കുന്ന ക്ലാസ്സിനും അനുയോജ്യമായ ചിട്ടയായ ഒരു പഠനരീതി വികസിപ്പിച്ചെടുക്കുക.
- പ്രയാസമുള്ള വിഷയങ്ങൾക്ക്കൂടുതൽ പ്രാധാന്യം നൽകി‘ഫ്രഷ്’ ആയിരിക്കുന്ന സമയങ്ങളിൽ പഠിക്കാൻ ശ്രമിക്കുക.
- അന്നന്നു പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ അന്നന്നു തന്നെ പഠിക്കാൻ ശ്രമിക്കുക. പഠിക്കാനുള്ള പാഠഭാഗങ്ങൾ കുന്നു കൂട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
- പഠന സമയം ഔചിത്യപൂർവ്വം ആസൂത്രണം ചെയ്യാൻ ശ്രദ്ധിക്കുക.കളിക്കാനും വിനോദങ്ങളിലേർപ്പെടാനും സമയം കണ്ടെത്തുക.
- പഠനത്തിന് ദൈനംദിന കലണ്ടർ ഉണ്ടാക്കുന്നതുപോലെ അവധിദിവസങ്ങൾക്കായി ഒരു ‘റിവിഷൻ കലണ്ടർ’ കൂടി ഉണ്ടാക്കുക.
- കുട്ടികൾക്ക് പഠിക്കാൻ ശാന്തമായ ഒരന്തരീക്ഷംഉണ്ടാക്കികൊടുക്കാൻ ശ്രദ്ധിക്കുക.
- പഴയ ചോദ്യപേപ്പറുകൾക്ക് സമയബന്ധിതമായി ഉത്തരം എഴുതി പരിശീലിക്കുന്നത് നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എഴുതി തീർക്കുന്നതിന്സഹായകരമാകും.
- സമയബന്ധിതമായി പരീക്ഷ എഴുതാനും ചോദ്യത്തിന്‍റെ മാർക്കിനനുസരിച്ച് ഉത്തരമെഴുതാനും കുട്ടികളെ പരിശീലിപ്പിക്കുക.
- കുട്ടികൾ ആവശ്യത്തിന് ഉറങ്ങുന്നുണ്ടന്നുംപോഷകാഹാരംകഴിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
- പഠനപ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ അവ പരിഹരിക്കാൻ മാതാപിതാക്കൾക്ക്കഴിയുന്നില്ലെങ്കിൽ വിദഗ്ധരുടെ സേവനം തേടാൻ മടി കാണിക്കാതിരിക്കുക.
ഡോ. എം. കെ.സി.നായർ
ഡോ ലീന സുമരാജ്

