- October 14, 2020
- Posted by: Caring
- Category: Parenting
മനുഷ്യശരീരത്തിന്‍റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭ്യമാക്കുന്ന പ്രധാന സ്രോതസ്സ് ഗ്ലൂക്കോസാണ്. രക്ത ചംക്രമണ വ്യവസ്ഥയിലൂടെയാണ് ഗ്ലൂക്കോസ് ശരീരത്തിന്‍റെ ഓരോ കോശങ്ങളിലേക്കും എത്തിപ്പെടുന്നത്. ഗര്‍ഭാവസ്ഥയില്‍കുഞ്ഞിനാവശ്യമായ ഗ്ലൂക്കോസ് അമ്മയിൽനിന്നും പൊക്കിള്‍ക്കൊടിയിലൂടെ ലഭ്യമായിക്കൊണ്ടിരിക്കും. ഇതിൽ ഒരു ഭാഗം ജനന സമയത്ത് ഉപയോഗിക്കാനായി കുഞ്ഞിന്‍റെശരീരത്തിൽ ശേഖരിക്കപ്പെടും. മാസം തികഞ്ഞു ജനിക്കുന്ന ആരോഗ്യമുള്ള ഒരു കുഞ്ഞിന് മുലപ്പാലിലൂടെ ആവശ്യമുള്ള ഗ്ലൂക്കോസ് ലഭ്യമാകുന്നതുവരെ പിടിച്ചു നില്ക്കാൻ ഇത് സഹായകരമാകുമെങ്കിലുംഎത്രയുംവേഗം മുലപ്പാൽ നൽകി കുഞ്ഞിന് ഗ്ലൂക്കോസ് നഷ്ട്ടം വരാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം അമ്മയുമായുള്ളപൊക്കിൾകൊടി ബന്ധം വിച്ഛേദിക്കപ്പെടുമ്പോൾ കുഞ്ഞിന് ഗ്ലൂക്കോസ് ലഭ്യമായിക്കൊണ്ടിരിക്കുന്ന പ്രക്രിയയ്ക്ക് പെട്ടെന്ന് ഭംഗംവരുന്നതിനാൽ എത്രയും വേഗം കുഞ്ഞിന് മുലപ്പാൽ ലഭ്യമായില്ലെങ്കിൽ രക്തത്തിൽ ഗ്ലുക്കോസിന്‍റെ അളവ് കുറയാൻ തുടങ്ങും. നവജാത ശിശുവിന്‍റെരക്തത്തിൽ ഗ്ലുക്കോസിന്‍റെ അളവ് ജനിച്ചു ആദ്യത്തെ 1-2മണിക്കൂറിൽ താഴാൻ സാധ്യത കൂടുതലായതിനാൽ ഈ സമയത്തിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കേണ്ടത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. കാരണം നവജാത ശിശുവിന്‍റെ രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് 50 mg/dLതാഴെയായാൽ നിയോനേറ്റൽ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് കുഞ്ഞ് നീങ്ങും. ജനിച്ചു ഏതാനുംദിവസങ്ങൾക്കുള്ളിൽ ഈ അവസ്ഥ കുഞ്ഞിനുണ്ടായാൽ കുഞ്ഞിന്‍റെ ബുദ്ധിവികാസപ്രശ്നത്തിനുവരെസാധ്യതയുണ്ടാകാനിടയുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുള്ളതുകൊണ്ട് അത്യന്തം ഗൗരവത്തോടുകൂടി ഒരു കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന കുടുംബാംഗങ്ങൾ തയ്യാറെടുക്കേണ്ടിയിരിക്കുന്നു. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ഈ കുഞ്ഞുങ്ങളുടെ ആദ്യ ദിനങ്ങൾ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ഹെൽത്ത്കെയർ കൗൺസിലിങ്ങിലൂടെഇതിനെക്കുറിച്ചുള്ള ശരിയായ അറിവ് നമുക്ക് നൽകാനാകും.
നൂറു കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 5മുതൽ 15 ശതമാനം വരെ കുഞ്ഞുങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണുപഠനങ്ങൾ സൂചിപ്പിക്കുന്നത്. 15000കുട്ടികളിൽ നടത്തിയ മറ്റൊരു ഗവേഷണ ഫലം കാണിക്കുന്നത് ഹൈപ്പോഗ്ലൈസീമിയ ഉണ്ടായ കുട്ടികളിൽ 61 .5 ശതമാനവും, മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിലാണ്.13.6%കുട്ടികൾ ഗർഭാവസ്ഥയിൽ അമ്മയ്ക്ക് പ്രമേഹരോഗമുണ്ടായിരുന്നവരും10% പേര്‍ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ ശ്വാസതടസ്സമോ ഉണ്ടായിട്ടുള്ളവരും ആയിരുന്നുവെന്നാണ്. ഇവരിൽ 81%പേർക്ക് ഈ അവസ്ഥ ഉണ്ടായത് ജനിച്ചു 24മണിക്കൂറിനുള്ളിലാണ്. ഈ ഗവേഷണ ഫലങ്ങൾ ഈ ഒരവസ്ഥകുഞ്ഞുങ്ങൾക്ക്ഉണ്ടാകാതിരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചില സൂചനകൾ നൽകുന്നുണ്ട്. അതായത് എല്ലാ നവജാതശിശുക്കൾക്കും ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ചില കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും നൽകേണ്ടിയിരിക്കുന്നു.
പ്രത്യേക പരിഗണന നൽകേണ്ടവർ
- ഭാരക്കുറവുള്ള കുഞ്ഞുങ്ങൾ (ജനന സമയത്തെ തൂക്കം 2500ഗ്രാമിൽ താഴയുള്ളവർ)- അവരുടെ ശരീരത്തില്‍ ഊര്‍ജ്ജം നല്‍കുന്ന ബൗണ്‍ ഫാറ്റ്കുറവായതുകൊണ്ട്
- മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ (കരളിലെ ഗ്ലൈക്കോജന്‍ ശേഖരം കുറവായതുകൊണ്ട്)
- ഗർഭാവസ്ഥയിൽ വളർച്ച കുറവുള്ള കുഞ്ഞുങ്ങൾ (Intra Uterine Growth Restricton)- കരളിലെ ഗ്ലൈക്കോജന്‍ ശേഖരം കുറവായതുകൊണ്ട്
- ശരീരോഷ്മാവ് താഴ്ന്നു പോകുന്ന കുഞ്ഞുങ്ങൾ (Hypothermia)
- ജനനസമയത്ത്തൂക്കക്കൂടുതലുള്ളകുഞ്ഞുങ്ങൾ ജനനസമയത്തെ തൂക്കം (4500ഗ്രാമിലേറെയുള്ളകുഞ്ഞുങ്ങൾ)
- ഗർഭാവസ്ഥയിൽ പ്രമേഹരോഗമുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾ (ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നു ലഭ്യമാകുന്ന ഗ്ലൂക്കോസ് വളരെ കൂടുതലായതുകൊണ്ട് കുഞ്ഞിന് സാധാരണയുള്ള ഗ്ലൂക്കോസ് ലെവല്‍ കുറവായി അനുഭവപ്പെടും)
- ജനിച്ച്ആദ്യദിവസങ്ങളിൽ അണുബാധയുണ്ടായിട്ടുള്ളകുഞ്ഞുങ്ങൾ
- ജനനസമയത്ശ്വാസതടസ്സമുണ്ടായിട്ടുള്ളകുഞ്ഞുങ്ങൾ
ലക്ഷണങ്ങൾ
രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് കുറഞ്ഞാൽ എല്ലാ കുട്ടികളിലും പെട്ടെന്ന് ശാരീരിക ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. അതിനാൽ നവജാതശിശുക്കളിൽ താഴെപ്പറയുന്ന ലക്ഷണങ്ങൾ കണ്ടെത്തിയാൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.
- ഉന്മേഷക്കുറവും അസ്വസ്ഥതയും പ്രകടിപ്പിക്കുക
- ശരീരവിറയൽ അനുഭവപ്പെടുക
- ഇടവിട്ട്ഞെട്ടിത്തെറിക്കുക
- നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിക്കുക
- ദ്രുതഗതിയിലുള്ളതുംക്രമരഹിതവുമായശ്വാസോച്ഛാസം
- ശരീരോഷ്മാവ് കുറയുക
- വിളർച്ചയും ക്ഷീണവും പ്രകടിപ്പിക്കുക
- ജെന്നി
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം കുഞ്ഞിനെ ഒരു ശിശുരോഗവിദഗ്ധനെ കാണിക്കേണ്ടതാണ്. രക്ത പരിശോധനയിലൂടെ കുഞ്ഞിന്‍റെ രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് നിര്‍ണയിക്കാനാകും. കൂടാതെ ഗര്‍ഭകാലഘട്ടം36ആഴ്ചയിൽ കുറവായിട്ടുള്ള എല്ലാ കുഞ്ഞുങ്ങൾക്കുംഗര്‍ഭകാലഘട്ടത്തിനനുസരിച്ചുവളർച്ചയില്ലാത്തതുംവളർച്ചകൂടുതലുള്ളകുഞ്ഞുങ്ങൾക്കും, പ്രമേഹ രോഗമുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കുംനിർബന്ധമായും രക്ത പരിശോധന നടത്തണം. കാരണം പഠനങ്ങൾ സൂചിപ്പിക്കുന്നത് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്ന മൂന്നിൽ ഒരു കുഞ്ഞിന്ബുദ്ധിവികാസക്കുറവുള്‍പ്പെടെയുള്ളനാഡീ സംബന്ധമായ പ്രശ്നങ്ങൾ (Neurodevelopmental Problems) ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. ഈ പ്രശ്നമുണ്ടാകുന്നകുട്ടികളിൽ ബുദ്ധിവികാസത്തിന്‍റെനാഴികക്കല്ലുകൾ താണ്ടുന്നതിൽ കാലതാമസം (Developmental Delay) ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. തലച്ചോറിന്‍റെ ഇന്ധനമാണ് ഗ്ലൂക്കോസ്. ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി താഴുന്നത് തലച്ചോറിന്‍റെപ്രവർത്തനത്തെ സാരമായി ബാധിക്കും. ഇത് തലച്ചോറിന് ക്ഷതമുണ്ടാക്കുന്നതിനും ജെന്നി ഉണ്ടാകുന്നതിനുമൊക്കെസാധ്യതയുണ്ടാകാനിടയുണ്ട്.
നവജാതശിശുക്കളിൽ ഹൈപ്പോഗ്ലൈസീമിയ തടയുന്നതെങ്ങനെ?
ഗർഭകാലഘട്ടത്തിൽ തന്നെ നവജാത ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട ഹെൽത്ത്കെയർ കൗൺസിലിങ്അമ്മമാർക്ക്നൽകുന്നതിലൂടെകുഞ്ഞുങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള പല പ്രശ്നങ്ങളും ഒരു പരിധിവരെ തടയുന്നതിനും പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നത് തടയുന്നതിനും സാധിക്കും. ഇവിടെയാണ്ഗര്‍ഭകാലഘട്ടത്തിൽ തന്നെ അമ്മമാർക്ക്ഹെൽത്ത്കെയർ കൗൺസിലിങ്നൽകേണ്ടതിന്‍റെ പ്രസക്തി.നവജാതശിശുക്കളിൽ ഹൈപ്പോഗ്ലൈസീമിയഉണ്ടാകാതിരിക്കണമെങ്കിൽ ഏത് തരംപ്രസവമാണെങ്കിലും മുലയൂട്ടൽ കഴിയുന്നത്ര വേഗം ആരംഭിക്കുന്നതിനുള്ള ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ പ്രസവത്തിനു മുൻപുതന്നെഅമ്മമാർ നടത്തിയിരിക്കണം. കാരണം പൊക്കിള്‍ക്കൊടിയിലൂടെ ‘അമ്മ കുഞ്ഞിന് പകർന്നുനൽകിക്കൊണ്ടിരുന്ന ഗ്ലൂക്കോസ് പ്രസവശേഷം മുലപ്പാലിലൂടെയാണ് നല്‍കാനാകുന്നത്. പൊക്കിൾക്കൊടി ബന്ധം വേർപെട്ട് ആദ്യ ഒന്ന് രണ്ടു മണിക്കൂർ കുഞ്ഞിന്‍റെരക്തത്തിലെഗ്ലൂക്കോസിന്‍റെ അളവ് പെട്ടെന്ന് കുറയാനിടയാകും. ഇത് പരിഹരിക്കാൻ ഈ സമയത്തിനുള്ളിൽ കുഞ്ഞിനെ മുലയൂട്ടാൻ അമ്മയ്ക്ക് കഴിഞ്ഞിരിക്കണം. ആദ്യമായി അമ്മമാരാകുന്ന പല പെൺകുട്ടികൾക്കും ഇന്ന് മുലയൂട്ടൽ വിജയകരമായി നടപ്പാക്കുന്നതിന് തുടക്കത്തിൽ ധാരാളം പ്രശ്നങ്ങൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു പരിധിവരെമുലയൂട്ടലിന്‍റെപ്രാധാന്യം മനസ്സിലാക്കി പ്രസവത്തിനു മുൻപുതന്നെ അതിനുള്ള തയ്യാറെടുപ്പുകൾ നടത്താത്തതാണ് പലർക്കുംപ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്.
പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം സാധാരണ പ്രസവമാണെങ്കിൽ കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ഉടനെ അമ്മയുടെ ഉദരത്തിലേക്കു കുഞ്ഞിനെ കിടത്തി വേണം പൊക്കിൾക്കൊടിമുറിക്കുവാൻ എന്നാണ്. അമ്മയുമായുള്ളസ്പർശം കുഞ്ഞിന് ഏറെ ഗുണകരമാണെന്ന് മാത്രമല്ല പൊക്കിൾക്കൊടി മുറിച്ചുകഴിഞ്ഞാലുടൻ തന്നെ അമ്മയുടെ നെഞ്ചിലേക്ക് കുഞ്ഞിനെ കിടത്തി തുടച്ചു വൃത്തിയാക്കുന്നതിലൂടെ പെട്ടെന്ന് തന്നെ മുലപ്പാൽ ഊട്ടുന്നതിനു സഹായകരമാകും. ഇതിനൊക്കെ അമ്മയുടെ സഹകരണം ഉറപ്പാക്കാൻ മുൻകൂട്ടി അവരെ തയ്യാറെടുപ്പിക്കണം. ഈ രീതിയിലുള്ള പ്രസവമെടുപ്പിലൂടെ അമ്മയ്ക്കും കുഞ്ഞിനും വളരെയധികം പ്രയോജനം സിദ്ധിക്കുമെന്ന്തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും പല ആശുപത്രികളിലും ജനിച്ചുകഴിഞ്ഞാലുടനെഅമ്മയിൽനിന്നും മാറ്റി വൃത്തിയാക്കുന്ന രീതിയാണ് തുടരുന്നത് .ജനിച്ച ഉടൻ ‘Sucking Reflex’ ഏറ്റവും കൂടുതലായതിനാൽമുലയൂട്ടൽ എത്രയും പെട്ടെന്ന് ആരംഭിക്കാൻ സാധിക്കുന്ന രീതി അവലംബിക്കുന്നത് പ്രോത്സാഹനജനകമാണ്. കാരണം നവജാതശിശുക്കളിൽ രക്തത്തിലെ ഗ്ളൂക്കോസ് കുറയ്ക്കുന്നതിനുള്ള സാധ്യത ഏറ്റവും കൂടുതൽ ജനിച്ചു ആദ്യത്തെ 1-2മണിക്കൂറിനുള്ളിലാണ്.
അമ്മമാരും മറ്റു കുടുംബാങ്ങങ്ങളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനകാര്യം കുഞ്ഞിനെ എത്രയും വേഗം മുലയൂട്ടുന്നതിനോടൊപ്പംശരീരത്തിൽ തണുപ്പേൽക്കത്തവിധം നന്നായി പൊതിഞ്ഞു വെക്കാൻ ശ്രദ്ധിക്കുക എന്നതാണ്. അതോടൊപ്പം തന്നെ അമ്മയുടെ ചൂടുകിട്ടത്തക്ക വിധം കുഞ്ഞിനെ ചേർത്ത് കിടത്തുന്നതും നന്നായിരിക്കും. രണ്ടു മൂന്നു മണിക്കൂർ ഇടവിട്ട് കുഞ്ഞിനെ മുലയൂട്ടാൻ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ മുലപ്പാൽ (കൊളസ്ട്രം) കുഞ്ഞിന് നൽകുന്നതിലൂടെ കുഞ്ഞിന്‍റെപ്രതിരോധശേഷി നമുക്ക് വര്‍ദ്ധിപ്പിക്കാനാകും എന്ന സന്ദേശവും നേരത്തെ തന്നെ അമ്മമാർക്ക്നൽകണം. സിസേറിൻ പ്രസവമാണെങ്കിൽ പലപ്പോഴും മൂലയൂട്ടൽ വൈകാറുണ്ട്. അമ്മ മയക്കത്തിൽ നിന്നുണർന്നാലുടൻ കുഞ്ഞിനെ പാലൂട്ടാൻ ശ്രമിക്കണം.ഇതിനെല്ലാമുള്ള മാനസികമായ തയ്യാറെടുപ്പ് നേരത്തെ തന്നെ എടുക്കാനായാൽ കാര്യങ്ങൾ സുഗമമായി നടപ്പാക്കാനാകും.
നവജാതശിശുക്കളിൽ രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് കുറയാൻ സാധ്യതയുള്ള ഗർഭകാലഘട്ടത്തിൽ പ്രമേഹമുള്ള അമ്മമാർക്ക് നേരത്തെ തന്നെ കുഞ്ഞിനെ എത്രയും വേഗം മുലപ്പാൽ നൽകേണ്ടതിന്‍റെ ആവശ്യകതയും കുഞ്ഞിന് എന്തെങ്കിലും ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ആരോഗ്യപ്രവർത്തകരുടെശ്രദ്ധയിൽ പെടുത്തേണ്ടതിന്‍റെപ്രാധാന്യവും മനസ്സിലാക്കി കൊടുക്കണം. അതുപോലെ തന്നെ ഇവരുടെ കുഞ്ഞുങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വിലയിരുത്തേണ്ടതിന്‍റെ ആവശ്യകതയും ബോധ്യമാക്കി കൊടുക്കണം. ജനനസമയത്തെ തൂക്കം 2500ഗ്രാമിൽ കുറവുള്ള കുഞ്ഞുങ്ങൾക്കും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കുംരക്തത്തിൽ ഗ്ലൂക്കോസ് കുറയാനുള്ള സാധ്യത കൂടുതലായതിനാൽ മുലയൂട്ടലിന്‍റെ പ്രാധാന്യം അവർക്കു പ്രത്യേകം മനസ്സിലാക്കി കൊടുക്കണം. ഇക്കൂട്ടർക്ക്പാൽ വലിച്ചു കുടിക്കാൻ പ്രയാസമുണ്ടെങ്കിൽ പാൽ പിഴിഞ്ഞ് നൽകുന്നതിനുള്ള സഹായവും ചെയ്തു കൊടുക്കണം.
പ്രസവിച്ചുആദ്യദിനങ്ങളിൽ മുലപ്പാൽ കുറവാണെന്നു പരാതി പറയുന്ന ഒട്ടേറെ അമ്മമാർ ഉണ്ട്. ആദ്യ ദിനങ്ങളിൽ കുഞ്ഞിനാവശ്യമുള്ള എല്ലാ ഘടകങ്ങളുമടങ്ങിയകൊളസ്ട്രം കുഞ്ഞു കുടിച്ചു കഴിയുമ്പോഴേക്കും2-3 ദിവസത്തിനുള്ളിൽ കുഞ്ഞിനാവശ്യാനുസരണംപാൽ കിട്ടി തുടങ്ങും. ഇതിനായി അമ്മ ആവശ്യാനുസരണം പോഷകാഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്‌താൽ മതിയാകും. പല അമ്മമാർക്കും കുഞ്ഞിന് മതിയായ അളവിൽ മുലപ്പാൽ കിട്ടുന്നുണ്ടോ എന്ന സംശയം ഉണ്ടായേക്കാം. കുഞ്ഞ്8-10പ്രാവശ്യമെങ്കിലും ദിവസവും മുലപ്പാൽ കുടിക്കുകയും 6-8 തവണയെങ്കിലും മൂത്രമൊഴിക്കുകയുംചെയ്യുന്നെങ്കിൽ കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ടെന്നു അനുമാനിക്കാം. ജനിച്ച് ആദ്യ ദിനത്തിൽ ഒന്നോ രണ്ടോ തവണ മൂത്രമൊഴിക്കുന്ന കുഞ്ഞ്ഒരാഴ്ചയാകുമ്പോഴേക്കും6-8 തവണയെങ്കിലും മൂത്രമൊഴിക്കുന്നുണ്ടാകും. ആദ്യ മൂന്നുമാസക്കാലം കുഞ്ഞിന് മാസം തോറും ഒരു കിലോയും ആറുമാസമാകുമ്പോഴേക്കും ജനന സമയത്തെ തൂക്കത്തിന്‍റെ ഇരട്ടിയും ഭാരം വെയ്ക്കും. കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ടെന്നു ഉറപ്പാക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
അമ്മമാർക്ക്മുലയൂട്ടലിനുതടസ്സമാകുന്നചില പ്രശ്നങ്ങൾ വരാതിരിക്കാൻ ഗര്‍ഭകാലഘട്ടത്തിൽ തന്നെ കൗൺസിലിങ്നൽകുന്നത് വളരെയധികം സഹായകരമാകും. മുലയൂട്ടലിന്‍റെ പ്രാധാന്യത്തെ പറ്റിയും രീതികളെ പറ്റിയുമൊക്കെമുൻകൂട്ടി അറിവ് നൽകാവുന്നതാണ്. ചില അമ്മമാർക്കെങ്കിലും മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നതു പരന്ന മുലഞെട്ടാകുന്നതുമൊക്കെമുലയൂട്ടലിനു തടസ്സം സൃഷ്ടിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നതിനെക്കുറിച്ചു പ്രസവത്തിനു മുൻപ് തന്നെ അറിവ് നൽകുന്നതിലൂടെഇക്കൂട്ടർക്ക്പ്രസവശേഷംമുലയൂട്ടലിനുപ്രശ്നങ്ങൾ നേരിടാതെ നോക്കുന്നതിനു സഹായകരമാകും.ഹൈപ്പോഗ്ലൈസിമിയ എന്ന അവസ്ഥ നവജാതശിശുക്കൾക്കുണ്ടായാൽ അവരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതാണ് വന്നേക്കാം. ഈ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ള കുഞ്ഞുങ്ങൾക്ക്നൽകേണ്ട പ്രത്യേക പരിഗണനകളെക്കുറിച്ചു ശരിയായ അറിവ് നൽകുന്നതിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ തടയുന്നതിനും തുടക്കത്തിൽ തന്നെ കണ്ടു പിടിച്ചു പ്രശ്നം വഷളാകുന്നതിനുമുമ്പുതന്നെ വേണ്ട ഇടപെടലുകൾ നൽകുന്നതിനുംസഹായകരമാകും. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാത്തകുഞ്ഞുങ്ങൾക്കും ശരിയായ രീതിയിലുള്ള മുലയൂട്ടൽ നടപ്പാക്കാനായില്ലെങ്കിൽ ഈ പ്രശ്നമുണ്ടാകാനുള്ളസാധ്യതയുള്ളതിനാൽ എല്ലാ അമ്മമാർക്കുംഇതിനെതിരെയുള്ളമുന്‍കരുതലെടുക്കാനുള്ളബോധവൽക്കരണംനൽകേണ്ടതാണ്.

